Kerala Police: പോലീസ് തലപ്പത്ത് അഴിച്ചു പണി; സ്പർജൻ കുമാർ ദക്ഷിണ മേഖല ഐജി; ഹർഷിത അട്ടല്ലൂരി വിജിലൻസിൽ
പോലീസ് തലപ്പത്തെ അഴിച്ചുപണിയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർ മാറും
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാറിന് ദക്ഷിണമേഖല ഐ.ജി ആയി പുതിയ നിയമനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി.എച്ച്.നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും. പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ആയിരിക്കും. രാജ്പാൽ മീണ കോഴിക്കോടും കമ്മിഷണറാകും.
അതേസമയം അഞ്ച് ഐ.ജിമാർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ടി വിക്രമിനെ സൈബർ സുരക്ഷാ വിഭാഗം എഡിജിപിയായി നിയമിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ (സംസ്ഥാന പോലീസ് അക്കാദമി ഡയറക്ടർ), എച്ച്.വെങ്കിടേഷ് (ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി), അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയർത്തി.
Also Read: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം
വെങ്കിടേഷിന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അധിക ചുമതലയും ഉണ്ടാകും. നീരജ് കുമാർ ഗുപ്ത, എ.അക്ബർ എന്നിവരെ ഐജിമാരായി ഉയർത്തി. ഗുപ്തയെ ഉത്തരമേഖലാ ഐജിയായും അക്ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു. ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐജിയായും പി.പ്രകാശിനെ ഇന്റലിജൻസ് ഐജിയായും നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായി എ.ശ്രീനിവാസിനെയും നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...