Road Accident: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

Sabarimala Pilgrims killed in Accident: നിയന്ത്രണംവിട്ട വാൻ മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2022, 11:36 AM IST
  • തമിഴ്നാട് തേനിയുള്ള നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്നത്.
  • ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
  • വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
Road Accident: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇടുക്കി കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലാണ് അപകടമുണ്ടായത്. തമിഴ്നാട് തേനിയുള്ള നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഏഴ് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

40 അടി താഴ്ചയിൽ പൈപ്പിന് മുകളിലേക്കാണു വാഹനം മറിഞ്ഞ് വീണത്. കുമളി പോലീസും നാട്ടുകാരുമാണ് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കമ്പത്തുനിന്നുള്ള പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഒരു കുട്ടി അടക്കം 10 പേർ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റ കുട്ടിയെ കുമളിയിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കമ്പത്തെ ഗവ. ആശുപത്രിയിലും  പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കമ്പത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: ബഫർസോൺ സമരം വ്യാപിക്കുന്നു: എരുമേലിയിൽ വനംവകുപ്പിന്‍റെ ബോർഡ് പിഴുതെടുത്ത് നാട്ടുകാർ

പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന റോഡിലാണ് അപകടമുണ്ടായത്. ഇവിടെ സാധാരണ റോഡിനേക്കാൾ വീതി കുറവാണ്. വാഹനത്തിന്റെ അമിതവേ​ഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായെന്ന് പോലീസ് പറയുന്നു. ഹെയർപിൻ വളവു കയറിവന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News