സവർക്കറുടെ ചിത്രം പതിച്ച ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാനുള്ള ഹിന്ദുമഹാ സഭയുടെ പദ്ധതി പൊളിച്ച് കേരളാ പോലീസ്
കമ്മീഷണറുടെ നിർദേശപ്രാകാരം വിയ്യൂര്‍ എസ് ഐയുടേയും സിഐയുടേയും സാന്നിധ്യത്തില്‍ ബലൂണുകള്‍ സംഘടനയുടെ ജില്ലാ കാര്യാലയത്തിൽനിന്നും പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാർപ്പിക്കുകയും ചെയ്തതിലൂടെ പദ്ധതി പൂർണ്ണമായും പൊലീസ് ഇല്ലാതാക്കി.
തൃശൂർ: തൃശൂർ പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം നിർമ്മിച്ച കുടകളിൽ സവർക്കറുടെ ചിത്രം പതിച്ചത് വിവാദമായത്തിനു പിന്നാലെ സവർക്കറുടെ ചിത്രം പതിച്ച ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാനുള്ള ഹിന്ദുമഹാ സഭയുടെ പദ്ധതി പൊളിച്ചത് കേരളാ പോലീസിന്‍റെ നിതാന്ത ജാഗ്രത. ബലൂണുകളും മാസ്കുകളും പിടിച്ചെടുത്തു നശിപ്പിച്ച പൊലീസ് സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചാണ് പദ്ധതി പൊളിച്ചത്.
തൃശൂർ പൂരത്തിനിടെ വി ഡി സവർക്കറുടെ ചിത്രം പതിച്ച ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാനായിരുന്നു ഹിന്ദുമഹാസഭ പദ്ധതിയിട്ടത്. കുടമാറ്റസമയത്ത് ഊതിവീര്‍പ്പിച്ച് ബലൂണുകള്‍ കൂട്ടമായി ആകാശത്ത് പറത്താനായിരുന്നു പദ്ധതി. എന്നാൽ, സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ആദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് ഹിന്ദുമഹാസഭയുടെ പദ്ധതി പൊലീസ് പൊളിച്ചത്.
കമ്മീഷണറുടെ നിർദേശപ്രാകാരം വിയ്യൂര്‍ എസ് ഐയുടേയും സിഐയുടേയും സാന്നിധ്യത്തില്‍ ബലൂണുകള്‍ സംഘടനയുടെ ജില്ലാ കാര്യാലയത്തിൽനിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കി.
പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം നിർമ്മിച്ച 'ആസാദി' എന്ന കുടകളിൽ സ്വതന്ത്ര സമര സേനാനികൾക്കൊപ്പം ആർഎസ്എസ് സൈദ്ധാന്തികൻ സവർക്കറുടെ ചിത്രം പതിച്ചത് വിവാദമായതിനാൽ ദേവസ്വം കുട പിൻവലിച്ചിരുന്നു.
Read Also: Gold Silver Rate Today: കുതിച്ചുയര്‍ന്ന് സ്വര്‍ണവില, പവന് 360 രൂപ കൂടി, മാറ്റമില്ലാതെ വെള്ളി
എന്നാൽ സവര്‍ക്കറുടെ ചിത്രം പതിച്ച വിവാദ കുട, കുടമാറ്റത്തില്‍ ഉയര്‍ത്തുമോയെന്ന ആശങ്ക പൊലീസിനുണ്ടായിരുന്നു. ഇക്കാര്യം പരിഗണിച്ച് 15 പൊലീസുകാരെ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം നടക്കുന്നതിന്റെ സമീപം നിയോഗിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...