Gold Silver Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price)കുതിപ്പ്. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും 360 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.
360 രൂപ കൂടിയതോടെ ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 37,760 രൂപയും ഗ്രാമിന് 4,720 രൂപയുമാണ് വില.
ബുധനാഴ്ച്ച ഒരു പവന്‍ സ്വര്‍ണത്തിന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായിരുന്നു വില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമായിരുന്നു ബുധനാഴ്ച കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്.
തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായിരുന്നു വിപണി വില.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഹോൾമാർക്ക് വെള്ളിക്ക് ഇന്ന് വിലയില്‍ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാം വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...