തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്കുള്ള ഓണപ്പരീക്ഷ ഓ​ഗസ്റ്റ് 24 മുതൽ തുടങ്ങും. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് പരീക്ഷകൾ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. രണ്ടിന് പരീക്ഷ കഴിയുന്നതോടെ 10 ദിവസത്തെ ഓണാവധി നൽകും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12 മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കാണ് ഈ ദിവസങ്ങളിൽ ഓണപ്പരീക്ഷയുള്ളത്. സെപ്റ്റംബർ രണ്ടിന് വൈകിട്ടോടെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. 10 ദിവസം നൽകുന്ന ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് വീണ്ടും ക്ലാസുകൾ പുനരാരംഭിക്കും. അതേസമയം, പരീക്ഷകൾക്ക് വേണ്ടിയുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കാനുള്ള തിരക്കിലാണ് അധ്യാപകർ. സംസ്ഥാനത്തെ കോളേജുകൾക്കും ഓണാവധി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.


കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കോട്ടൺഹിൽ സ്കൂളിലെ വിവാദങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങളാണെന്നും മന്ത്രി പറഞ്ഞു.


DHSE Admission 2022 : പ്ലസ് വൺ ആലോട്ട്മെന്റ് തിയതികൾ പുതുക്കി; ക്ലാസുകൾ ഓഗസ്റ്റ് അവസാനം ആരംഭിക്കും


തിരുവനന്തപുരം : ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റി തിയതികളിൽ മാറ്റം. നേരത്തെ ജൂലൈ 27ന് ആദ്യ ആലോട്ട്മെന്റ് തീരമാനിച്ചത് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. ക്ലാസുകൾ ഓഗസ്റ്റ് 22ന് ആരംഭിക്കും. സിബിഎസ്ഇ ഐസിഎസ്ഇ ഫലം വൈകിയതിന് പിന്നാലെയാണ് ഹയർ സക്കൻഡറി പ്രവേശന സമയക്രമങ്ങൾ മാറ്റം വരുത്തിയിരിക്കുന്നത്. 


ജൂലൈ 27നാണ് ട്രയൽ അലോട്ട്മെന്റ്. ഓഗസ്റ്റ് മൂന്ന് ആദ്യ അലോട്ട്മെന്റും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 22 ന് പുതിയ അധ്യേയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കം കുറിക്കും


അപേക്ഷ സമർപ്പിർക്കേണ്ടത് എങ്ങനെ


ഹയർ സക്കൻഡിറി വകുപ്പിന്റെ ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


1. www.admission.dge.kerala.gov.in എന്നെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക


2. Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കണ്ടറി സൈറ്റിൽ എത്തുക


3. പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ മനസ്സിലാക്കുക


4. ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോ​ഗിൻ ചെയ്യുക


5. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകണം


6. ഓപ്ഷൻ തിരഞ്ഞെടുക്കൽ, ഫീസ് അടയ്ക്കൽ ഉൾപ്പെടെയുള്ളവ ഈ ലോ​ഗിൻ വഴി തന്നെയാണ് അടയ്ക്കേണ്ടത്


7. ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ


8. യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വിശദീകരിക്കുന്നുണ്ട്.


അതേസമയം, വിവിധ ജില്ലകളിൽ സീറ്റുകൾ വർധിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനം സീറ്റുകളാണ് വർധിപ്പിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.