തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (Yellow Laert) പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

യെല്ലോ അലർട്ട് (Yellow Alert) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്.  ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


Also Read: Kerala Rain Updates: തോരാതെ മഴ, പത്തനംതിട്ടയിൽ വീണ്ടും ഉരുൾപൊട്ടൽ, മുല്ലപ്പെരിയാർ വിഷയത്തിൽ നാളെ ഉദ്യോഗസ്ഥതല യോഗം


ഇതിനിടയിൽ മലയോര മേഖലകളിൽ ഇന്നും ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഇവിടെയും അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ (Heavy Rain) ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. 


ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.


Also Read: BSF Official Arrested: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ബിഎസ്എഫ് ജവാൻ പിടിയിൽ 


ഇതിനിടയിൽ തോരാതെ പെയ്യുന്ന മഴയിൽ പത്തനംതിട്ടയിൽ (Pathanamthitta) ഇന്നലെ വീണ്ടും ഉരുൾപൊട്ടൽ (Landslide). ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി (Ranni) കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലുമാണ് വീണ്ടും ഉരുൾപൊട്ടിയത്. ആളപായമില്ലെന്നാണ് സൂചന. 


അതേസമയം ഉരുൾപൊട്ടലിൽ കുരുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയതിനാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിടങ്ങളിലാണ് ഉരുൾപൊട്ടിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.