Kerala Rain Alert| മൂന്ന് ദിവസം കൂടി മഴ തുടർന്നേക്കാം, നാല് ജില്ലകൾക്ക് ഒാറഞ്ച് അലർട്ട്
വടക്കൻ കേരളത്തിലും മഴ കാര്യമായി കാര്യമായി കുറഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം കൂടി മഴ തുടർന്നേക്കാം. ഇന്നലെ രാത്രി മാത്രം മഴക്ക് തെല്ല് ശമനം ഉണ്ടായിരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ പാലക്കാട് മലമ്പുഴ അണക്കെട്ടിൽ ജല നിരപ്പ് ഉയരുന്നതിനാൽ ഒാറഞ്ച് അലർട്ട് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ കേരളത്തിലും മഴ കാര്യമായി കാര്യമായി കുറഞ്ഞിട്ടുണ്ട്. കാസർകോട് , കണ്ണൂർ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശൂർ , എറണാകുളം ,ഇടുക്കി ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ : Heavy Rain in Kozhikode : കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട്, കാണാം ചിത്രങ്ങള്‍
കോഴിക്കോട്,തൃശ്ശൂർ ജില്ലകളിലടക്കം ശക്തമായ വെള്ളക്കെട്ട് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. അട്ടപ്പാടി ചുരത്തിൽ മരം വീണ് കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇടുക്കിയുടെ മലയോര പ്രദേശങ്ങളിലേക്ക് നിലവിൽ രാത്രി യാത്രാ നിരോധനവും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...