ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജലനിരപ്പുയർന്നിരിക്കുകയാണ്.
പൊതുവായ സുരക്ഷയെ മുൻ നിർത്തി പല വിതരണ ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്യേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണം. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ല കലക്ടർ അറിയിച്ചു
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കലക്ടർ പറഞ്ഞു.
കനത്ത മഴയിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ മലപ്പുറം ജില്ലയിൽ രണ്ട് മരണം രേഖപ്പെടുത്തിട്ടുണ്ട്.