തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് മന്ത്രി എസി മൊയ്ദീന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

മാറ്റിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 


പനി കുറഞ്ഞെന്നും  മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കൂടാതെ, സംസ്ഥാനത്ത് 311 പേർ നിരീക്ഷണത്തിലാണെന്ന് സർക്കാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. 


വിദ്യാര്‍ഥിയെ ചികിത്സിച്ച നഴ്‌സുമാരുടെ ആരോഗ്യനിലയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പനി പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.