Covid Cases: സെക്രട്ടറിയേറ്റിൽ നിയന്ത്രണം,50 ശതമാനം പേർ ജോലിക്ക് ഹാജരായാൽ മതി
ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും വിവിധ വകുപ്പുകളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങൾ കൂടിf കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി രോഗവ്യാപനം ഏറ്റവും കൂടുതലുള്ള ധനവകുപ്പിൽ 50 ശതമാനം ജീവനക്കാർ മാത്രം ജോലിക്ക് ഹാജരായാൽ മതിയെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
വിവിധ വകുപ്പുകളിലായി 55 പേര്‍ക്കാണ് സെക്രട്ടറിയേറ്റിൽ കോവിഡ്(Covid) സ്ഥീരീകരിച്ചത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കായി കൊവിഡ് പരിശോധനക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദര്‍ബാര്‍ ഹാളിലാണ് കോവിഡ് പരിശോധന നടക്കുക.
ധനവകുപ്പിലാണ് ആദ്യം കോവിഡ് രോഗവ്യാപനം ഉണ്ടായത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വന്നതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ALSO READ: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറയുന്നു
ഇന്നലെ സംസ്ഥാനത്ത്(Kerala) ഇന്ന് 6075 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...