Kochi: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ച താരം നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്ത് എത്തിയിരിയ്ക്കുകയാണ് ...
കലാകാരന്‍മാരില്‍ താന്‍ കോണ്‍ഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളൂവെന്ന് ധര്‍മ്മജന്‍ പറഞ്ഞു.
കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് പോലെ തോന്നിയിട്ടുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ശേഷം തീരുമാനമാവും. അത് തീരുമാനിക്കേണ്ടത് നേതാക്കളാണ്. എന്നോട് ആരും മത്സരിക്കാന്‍ പറഞ്ഞിട്ടില്ല, ഞാന്‍ മത്സരിക്കുന്നത് സംബന്ധിച്ച് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല,' ധര്‍മ്മജന്‍ പറഞ്ഞു.
അതേസമയം, AICC സെക്രട്ടറി പി.വി മോഹനനുമായി ധര്‍മ്മജന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായെന്നും ധര്‍മ്മജന്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ഥിയാവാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also read: ധര്‍മ്മജന്‍ ബോള്‍ഗാട്ടി രാഷ്ട്രീയത്തിലേയ്ക്ക്?
മുന്‍പ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നാലര പതിറ്റാണ്ടായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. സമീപ ദിവസങ്ങളില്‍ ധര്‍മ്മജന്‍ ബാലുശ്ശേരിയില്‍ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ധര്‍മ്മജന്‍ന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ളിത് കോണ്‍ഗ്രസ് രംഗത്തെത്തിയതായാണ് സൂചന..
ധര്‍മ്മജന്‍ സ്വദേശമായ വൈപ്പിനില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും യുഡിഎഫ് അത് നിഷേധിച്ചിരുന്നു.