Covid update: കോവിഡ്‌ ബാധയില്‍ നേരിയ കുറവ്, രോഗം സ്ഥിരീകരിച്ചത് 3,346 പേര്‍ക്ക്

കോവിഡ്‌ ബാധയില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം.  ഒപ്പം സാമ്പിള്‍ പരിശോധനയിലും വന്‍ കുറവ്.... 

Written by - Zee Hindustan Malayalam Desk | Last Updated : Jan 18, 2021, 06:38 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 3,346 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,480 ആയി.
Covid update: കോവിഡ്‌ ബാധയില്‍ നേരിയ കുറവ്,  രോഗം സ്ഥിരീകരിച്ചത്  3,346  പേര്‍ക്ക്

കോവിഡ്‌ ബാധയില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം.  ഒപ്പം സാമ്പിള്‍ പരിശോധനയിലും വന്‍ കുറവ്.... 

കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍  3,346  പേര്‍ക്കാണ്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്. 

എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ വ്യാപന കണക്ക്.

ബ്രിട്ടനില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  42  പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  2,965  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  എറണാകുളം 540, കോഴിക്കോട് 371, മലപ്പുറം 331, കൊല്ലം 318, കോട്ടയം 272, തിരുവനന്തപുരം 204, കണ്ണൂര്‍ 138, തൃശൂര്‍ 176, ആലപ്പുഴ 172, ഇടുക്കി 167, പാലക്കാട് 77, പത്തനംതിട്ട 109, വയനാട് 61, കാസര്‍ഗോഡ് 29  എന്നിങ്ങനെയാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കോഴിക്കോട് 5, തിരുവനന്തപുരം, കോട്ടയം 4 വീതം, എറണാകുളം, പാലക്കാട് 3 വീതം, കൊല്ലം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,480 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ  33,093  സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  10.11  ആണ്. റുട്ടീന്‍ സാമ്പിള്‍ , സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 89,54,140  സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 218, കൊല്ലം 267, പത്തനംതിട്ട 333, ആലപ്പുഴ 559, കോട്ടയം 109, ഇടുക്കി 49, എറണാകുളം 518, തൃശൂര്‍ 605, പാലക്കാട് 186, മലപ്പുറം 488, കോഴിക്കോട് 350, വയനാട് 55, കണ്ണൂര്‍ 167, കാസര്‍ഗോഡ് 17 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 

ഇതോടെ 68,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,79,097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Also read: Covid Vaccination: രാജ്യത്താകമാനം 447 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി ആരോഗ്യമന്ത്രാലയം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,786 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,681 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1247 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Also read: Covid Vaccination: ഡല്‍ഹിയില്‍ 51 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

ഇന്ന്  ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.  ഇന്ന്  2  പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 419 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പതിവ്  കോവിഡ്‌ അവലോകന യോഗത്തിന് ശേഷം  ആരോഗ്യമന്ത്രി (Health Minister) കെ  കെ ശൈലജ  (K K Shailaja) മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

More Stories

Trending News