Sunny Leone`s Dance Show: കേരള സർവകലാശാലയിൽ സണ്ണി ലിയോണിയുടെ നൃത്തപരിപാടി തടഞ്ഞ് വൈസ് ചാൻസലർ
ജൂലൈ അഞ്ചിനാണ് കോളേജ് യൂണിയൻ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസിലെ യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളേജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസലർ. ഇത് സംബന്ധിച്ച് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദേശം നൽകി. ജൂലൈ അഞ്ചിനാണ് കോളേജ് യൂണിയൻ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
പരിപാടി നടത്തുന്നതിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച പരിപാടികളിൽ ഉണ്ടായ അപകടങ്ങളിൽ വിദ്യാർഥികൾ മരിച്ചിരുന്നു. ഇതിന് ശേഷം ക്യാംപസുകളിൽ പുറമേ നിന്നുള്ള ഡിജെകൾ, സംഗീത നിശ തുടങ്ങിയവയ്ക്ക് സർക്കാർ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് നിലനിൽക്കെയാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ സർവകലാശാലയുടെ അനുമതി കൂടാതെ കേരള സർവകലാശാല എഞ്ചിനീയറിങ് കോളേജ് യൂണിയൻ തീരുമാനിച്ചത്. ഇത്തരം പരിപാടികൾ ഒരു കാരണവശാലും ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് വിസിയുടെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.