Kerala Unlock : കേരളത്തിലെ കോവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം പ്രതിപക്ഷം ഇന്ന് സഭയിൽ ഉയർത്തും
രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ മുമ്പ് വ്യക്തമാക്കിയിരുന്നു.
Thiruvananthapuram : സംസ്ഥാനത്ത് കൊവിഡ് അൺലോക്ക് (Kerala unlock ) മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നു. ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി (High Court) പരിഗണിക്കും. പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്.
ALSO READ: Vaccine Certificate: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നും കർശനമാ
രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ (Chief Minister) മറുപടിയും ഇന്ന് പ്രതീക്ഷിക്കാം. ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.
ALSO READ: Covid Vaccine: സംസ്ഥാനത്തിന് 3.61 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി മന്ത്രി വീണാ ജോർജ്
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയിൽ എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ് ഹർജ്ജിയിലെ പ്രധാന ആവശ്യം.
ALSO READ: Covid restrictions പ്രായോഗികമല്ല; ആർക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ്
ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...