മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി Chief Minister

അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓ​ഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 09:53 PM IST
  • വേക്കൻസികൾ ഉണ്ടാകുന്ന മുറക്ക് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കർശനമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്
  • ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും
  • അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓ​ഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയത്
  • ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി Chief Minister

തിരുവനന്തപുരം: നിലവിലുള്ള മുഴുവൻ ഒഴിവുകളും  നിയമനാധികാരികൾ പി.എസ്. സിക്ക് (PSC) റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിവുകളെല്ലാം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പാക്കണമെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി (Chief Minister) മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ (Rank List) കാലാവധി ഓ​ഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം പ്രമോഷൻ നടത്താൻ തടസ്സമുള്ള കേസുകളിൽ പ്രമോഷൻ തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡർ ചെയ്യാൻ നിലവിൽ ഉത്തരവുണ്ട്.

ALSO READ: പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC

വേക്കൻസികൾ ഉണ്ടാകുന്ന മുറക്ക് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കർശനമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്.  ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News