Kerala Varma College Election : കേരള വർമ്മ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ജയം; റികൗണ്ടിങ്ങിൽ മൂന്ന് വോട്ടിനായിരുന്നു ജയം
Kerala Varma College Election Recounting : കെ എസ് യുവിന്റെ ശ്രീകുട്ടനെ മൂന്ന് വോട്ടിനാണ് എസ് എഫ് ഐയുടെ അനിരുദ്ധൻ തോൽപ്പിച്ചത്
തൃശൂർ : കേരള വർമ്മ കോളേജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ജയം. മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയുടെ ജയം. ഹൈക്കോടതിയുടെ ഇടപെടലിൽ റീകൗണ്ടിങ് നടന്ന കേരള വർമ്മ കോളേജ് തിരഞ്ഞെടുപ്പിലാണ് എസ്എഫ്ഐയുടെ അനിരുദ്ധന്റെ ജയം. 892 വോട്ടാണ് അനിരുദ്ധൻ സ്വന്തമാക്കിയത്. കെ എസ് യുവിന്റെ ശ്രീകുട്ടന് നേടാനായത് 889 വോട്ടുകൾ. കോടതി ഇടപെടലിൽ ക്യാമറയിൽ ചിത്രീകരിച്ചായിരുന്നു വോട്ടെണ്ണൽ സംഘടിപ്പിച്ചത്. ഈ കഴിഞ്ഞ നവംബർ 28നാ് ഹൈക്കോടതി എസ്എഫ്ഐ സ്ഥാനാർഥിയുടെ ജയം റദ്ദാക്കി ഡിസംബർ രണ്ടിന് റീകൗണ്ടിങ് നടത്താൻ ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർഥി 1 വോട്ടിനാണ് വിജയിച്ചത്. എസ്എഫ്ഐയുടെ പരാതിയിൽ വീണ്ടും വോട്ടെണ്ണിയപ്പോൾ എസ്എഫ് ഐ സ്ഥാനാർഥി 27 വോട്ടുകൾക്ക് വിജയിച്ചു. ഇതാണ് വലിയ വിവാദമായത്. അസാധുവായ വോട്ടുകളും ഇതിൽ എണ്ണി എന്ന് പരാതിയുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് പരാജയപ്പെട്ട കെ എസ് യു സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് വീണ്ടും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ വാദം നടക്കുന്നതിനിടെ അസാധുവായ വോട്ടുകള്‍ എങ്ങനെ എണ്ണിയെന്ന് ഹൈക്കോടതി ആരാഞ്ഞതും വാർത്തയായിരുന്നു. എന്നാൽ വീണ്ടും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ ഉത്തരവിടാതെ കോടതി റീകൗണ്ടിങ് നടത്താൻ നിർദേശിക്കുകയായിരുന്നു. അതേസമയം ഇന്ന് വീണ്ടും വോട്ടെണ്ണിയപ്പോൾ അസാധു വോട്ടകളുടെ എണ്ണം വർധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.