Kerala Weather News: ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത
Kerala Weather Update: ഈ മാസം നാലിന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുന്ന 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാനും സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി രണ്ട് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. കൂടാതെ സെപ്റ്റംബർ നാലോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. തിരുവനന്തപുരത്ത് ഉൾപ്പെടെ തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മഴ ലഭിച്ചിരുന്നു. സെപ്റ്റംബറിലും കേരളത്തിൽ മഴ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയെക്കാൾ ഭൂരിഭാഗം മേഖലയിലും കുറവായിരിക്കും ലഭിക്കുക.
Also Read: Accident: ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് 20കാരിക്ക് പരിക്ക്; കൈ അറ്റു പോയി
ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 1746.9 എംഎം ആയിരുന്നു ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ടിയിരുന്ന മഴ. എന്നാൽ 911.6 എംഎം മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 123 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള മണ്‍സൂണ്‍ ആണ് ഈ വര്‍ഷം ഉണ്ടായത് എന്ന് റിപ്പോര്‍ട്ട്. അതായത്, ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയ ആഗസ്റ്റ് മാസം ആണ് കടന്നുപോയത്. ഇതിനുമുന്‍പ് ഏറ്റവും കുറഞ്ഞ തോതില്‍ മഴ ലഭിച്ച ഓഗസ്റ്റ് മാസം 1901ലായിരുന്നു എന്നാണ് റെക്കോര്‍ഡുകള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...