Accident: ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് 20കാരിക്ക് പരിക്ക്; കൈ അറ്റു പോയി

കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽ കയറുന്നതിനിടെയാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 11:18 AM IST
  • കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ (20)യ്ക്കാണ് ട്രാക്കിൽ വീണ് പരിക്കേറ്റത്.
  • കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽ കയറുന്നതിനിടെയാണ് സംഭവം.
  • വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്.
Accident: ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് 20കാരിക്ക് പരിക്ക്; കൈ അറ്റു പോയി

കോട്ടയം: ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിക്ക് ഗുരുതര പരുക്ക്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ (20)യ്ക്കാണ് ട്രാക്കിൽ വീണ് പരിക്കേറ്റത്. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽ കയറുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ട്രാക്കിനിടയിൽപ്പെട്ട് തീർത്ഥയുടെ കൈ അറ്റു പോയി. യുവതിയെ ഉടൻ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അറ്റുപോയ കൈ തുന്നി ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയകളും ആരംഭിച്ചു.

Varkala Accident: വർക്കലയിൽ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി; ഡ്രൈവർ അറസ്റ്റിൽ!

വർക്കല: കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തിൽ സംഗീത് ആണ് അപകടത്തിൽ മരിച്ചത്. സംഗീതനൊപ്പം ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിൽ സംഗീതിന്റെ തലയിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.   സംഭവം നടന്നത് ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ്. കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം. ശ്രീനന്ദ എന്ന സ്വകാര്യ ബസ്സാണ് ഇവരെ ഇടിച്ചത്.  സംഭവത്തിൽ ബസ്സിന്റെ ഡ്രൈവറായ ഇടവ സ്വദേശി മനോജിനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News