Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Report: അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് ശക്തമായ മഴ തുടരാൻ കാരണം എന്നാണ് റിപ്പോർട്ട്. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: Kerala Weather Report: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ മഴ വടക്കൻ ജില്ലകളിൽ തന്നെയായിരിക്കും. ഇതിനെ തുടർന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!
എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് ശക്തമായ മഴ തുടരാൻ കാരണം എന്നാണ് റിപ്പോർട്ട്. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: സാങ്കേതിക തകരാർ, എയർ അറേബ്യ നെടുമ്പാശേരി വിമാനത്താവളത്തെ മുൾമുനിയിൽ നിർത്തിയത് മുക്കാൽ മണിക്കൂർ!
ഇതിനിടയിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുന്നത് അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥാ രംഗത്തെ വിദഗ്ധർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം മേഘങ്ങളുടെ ഘടനയിൽ വന്ന മാറ്റമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. കാറ്റിന്റെ ദിശയോ വേഗമോ നിർണയിക്കാനാവാത്തതിനാൽ പ്രതിരോധിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ അറിയിച്ചു.
Also Read: Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു
മേഘങ്ങൾ ചിലയിടത്ത് മാത്രം കൂടിച്ചേരുന്നതാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കാറ്റിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മേഖങ്ങളിൽ നിന്ന് വരുന്ന കാറ്റും അന്തരീക്ഷത്തിലെ കാറ്റും സംയോജിക്കുമ്പോഴാണ് ശക്തമായ ചുഴിയുണ്ടാകുന്നത്. മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഇവ കനത്ത നാശനഷ്ടങ്ങൾ വരുത്തിയേക്കാം. മുൻകൂട്ടി ദിശയോ വേഗതയോ നിർണയിക്കാൻ കഴിയാത്തതിനാൽ പ്രതിരോധിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...