Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!

Kerala Weather Report: കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കിയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.  അതുപോലെ നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 08:30 AM IST
  • സംസ്ഥാനത്ത് ഇന്നും മഴ തുടരും
  • തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്
  • കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കിയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!

തിരുവനന്തപുരം: Kerala Weather Report:  സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കിയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.  അതുപോലെ നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കൂടാതെ വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി പ്രഖ്യാപിച്ചു. 

Also Read: ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ല. വെള്ളപ്പൊക്ക ഭീതി നിലനില്‍ക്കുന്നതിനാല്‍ വയനാട് പനമരം ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 

മങ്കിപോക്സ്‌ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ 

മങ്കിപോക്സ് (monkey pox) കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം(central team) ഇന്ന് കേരളത്തിലെത്തും.  സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകാനാണ് സംഘം എത്തുന്നത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.  സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് സംഘം.  മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Also Read: പാലിനൊപ്പം ഇത് ചേർത്ത് കുടിക്കൂ.. ശരീരത്തിന് ബലഹീനത ഉണ്ടാവില്ല! 

കേരളത്തിൽ ആവശ്യമെങ്കിൽ കൂടുതൽ പേരെ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പോസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 

ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ  നിരീക്ഷണം ഉൾപ്പടെ വിശദമായ മാർഗ രേഖയും തയാറാണ്. ഇതിനിടയിൽ ലോകത്ത് നിലവിൽ പടരുന്ന മങ്കി പോക്സിൻറെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയാകുന്നുവെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ.പ്രവീൺ പ്രദീപ് പറഞ്ഞു. കോവിഡിനെ അപേക്ഷിച്ച് വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് മങ്കി പോക്സിന് കൂടുതലാണെന്നും എങ്കിലും നിലവിലുള്ള കോവിഡ് മുൻകരുതലുകൾ മങ്കി പോക്സിൻറെ വ്യാപനം തടയുന്നതിൽ ഫലപ്രദമാകുമെന്ന് ഡോ.പ്രവീൺ പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News