തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ശക്തമായ മഴയാണ് വിവിധയിടങ്ങളിൽ അനുഭവപ്പെട്ടത്. ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കനത്ത കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കയ്യാര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷോണ്‍ അരുണ്‍ ക്രാസ്റ്റാ ആണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴ കനത്തതോടെ പാലക്കാട് മലമ്പുഴ ഡാമിൻറെ നാല് സ്പിൽവേ ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തി ഇതോടെ മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർക്ക്  ജാഗ്രത നിർദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 111.08 മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. 


Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്ട്


എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ വാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.


Also Read: കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്റെതോ? ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്


അതേസമയം  തൃശ്ശൂര്‍  ചാവക്കാട് തിരുവത്ര മേഖലയില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ ശക്തമായ നാശനഷ്ടമാണുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.ഇന്ന് വെെകീട്ടോടെയാണ്  ശക്തമായ കാറ്റും മഴയും ഉണ്ടായത്.  പുത്തൻകടപ്പുറം ഏസി പടിയിലെ വിവിധ ഭാഗങ്ങളിലാണ് നാശനഷ്ടങ്ങൾ കുടുതലും ഉണ്ടായത്. പ്രദേശ വാസികളായ  ബദറു,  അബൂബക്കര്‍,  ഹസൈനാര്‍ , ഹംസകുട്ടി,  അബ്ബാസ് എന്നിവരുടെ  വീടുകളിലാണ് കാറ്റ് കൂടുതലും നാശം വിതച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.