`ജനത കര്‍ഫ്യൂ`വിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും: മുഖ്യമന്ത്രി
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അതീവ ഗുരുതര സ്ഥിതി ശേഷമാണ് നിലവിലുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിലാണ് മാര്‍ച്ച് 22ന് ജനത കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്.
ജനത കര്‍ഫ്യൂവിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 22 ന് കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഞായറാഴ്ച സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.