കൊച്ചി: ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ (Air India) വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം (Delivery). തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം (Medical Assisstance) നൽകുന്നതിനായി വിമാനം ജർമനിയിലെ (Germany) ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിറക്കി. വിമാനത്തില്‍ നിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നതിനാൽ അവിടെ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മരിയ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ലണ്ടനില്‍ നിന്നും പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു. 


Also Read: School Reopening: ശനിയാഴ്ചയും ക്ലാസ്‌; സ്കൂളുകളിൽ ഉച്ചഭക്ഷണം നല്‍കുമെന്ന് വി ശിവൻകുട്ടി


കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യൻസ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തിൽ ആശ്രയമായത്. 


Also Read: Kudumbashree Janakeeya Hotel : ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുതെന്ന് മന്ത്രി എം വി ഗോവിന്ദൻ


തിരിച്ചുവിട്ടതിനെ തുടർന്ന് 6 മണിക്കൂർ വൈകിയാണ് വിമാനം (Flight) കൊച്ചിയിലെത്തിയത് (Kochi). പുലർച്ചെ ഫ്രാങ്ക്ഫർട്ടിൽ‌ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിലിറങ്ങി. സാധാരണ പുലർച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്. 210 യാത്രക്കാരുമായി പറന്ന വിമാനം വനിത പൈലറ്റായ (Pilot) ഷോമ സുർ ആണ് നിയന്ത്രിച്ചിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ പൈലറ്റുമാരെയും ഡോക്ടര്‍മാരെയും ജീവനക്കാരെയും സിയാലിന്റെ (CIAL) നേതൃത്വത്തിൽ അഭിനന്ദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.