തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതുമായി (School Reopening) ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ അവതരിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി (V Sivankutty) . ശനിയാഴ്ച ദിവസങ്ങളിലും സ്കൂളുകളിൽ ക്ലാസുണ്ടാകും. വിദ്യാർഥികൾക്ക് (Students) ഉച്ചഭക്ഷണം നൽകുമെന്നും നിയമസഭയിലെ (Assembly) ചോദ്യത്തിന് മറുപടിയായി മന്ത്രി (Minister) പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗരേഖ തയ്യാറാക്കിയെന്നും മുഖ്യമന്ത്രിക്ക് അത് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. മാർഗരേഖ ഇന്ന് മുഖ്യമന്ത്രി പുറത്തിറക്കും. സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള ഉച്ചഭക്ഷണ വിതരണത്തിന് എല്ലാ സ്കൂളുകളിലും സൗകര്യമുണ്ടാക്കും. അതത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.
Also Read: School reopening: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും
ഉച്ചവരെയാണ് വിദ്യാർഥികൾക്ക് ക്ലാസ് ഉണ്ടായിരിക്കുക. ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കും. എല്‍പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന നിലയിലായിരിക്കും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്ലാസുകള്‍ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളില്‍ നടത്താനും ആലോചനയുണ്ട്.
സ്‌കൂള്‍ ബസുകളുടെ (School Bus) അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി (Minister) പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്ത് എത്തുന്ന വിദ്യാർഥികൾക്ക് നിരക്കിളവ് നല്‍കാന്‍ കെഎസ്ആർടിസി (KSRTC) തയ്യാറായിട്ടുണ്ട്. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസെഷൻ അനുവദിക്കുന്ന കാര്യത്തിൽ അവരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ (School) നവംബർ ഒന്നിന് തുറക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...