ദശാബ്ദങ്ങൾക്കിപ്പുറം ഒരു ജൂത വിവാഹത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി ന​ഗരം. ക്രൈംബ്രാഞ്ച് മുൻ എസ്.പി. ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചൽ മലാഖൈയുടെ വിവാഹമാണ് 15 വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ വെച്ച് നടന്നത്. അമേരിക്കക്കാരനായ റിച്ചാർഡ് സാക്കറി റോവാണ് വരൻ. പരമ്പാരാ​ഗതമായ എല്ലാ ജൂത ആചാരങ്ങളും പാലിച്ചു കൊണ്ട് നടന്ന വിവാഹം കൊച്ചിയിൽ വെച്ചായിരിക്കണമെന്നത് റിച്ചാർഡിന്റെ ആ​ഗ്രഹമായിരുന്നു. എറണാകുളത്ത് വെച്ചു നടന്ന ച‍ടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാനായി ഇസ്രയേലിൽനിന്നാണ് റബായി( പുരോഹിതൻ) എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുരോഹിതനായ  റബായി ആരിയലിന്റെ സാന്നിധ്യത്തിൽ റേച്ചൽ മലാഖൈയ്ക്കും റിച്ചാർഡ് സാക്കറിക്കും കെത്തുബ (വിവാഹ ഉടമ്പടി) വായിച്ചു കേട്ടു. ജൂതവിവാഹ ചടങ്ങുകളിൽ കുറഞ്ഞത് പത്ത് ജൂതൻമാരുടെയെങ്കിലും സാന്നിധ്യം ഉണ്ടാവണമെന്നാണ് ചിട്ട. നേരത്തേ ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലംമുതലേ റേച്ചലിനെ അറിയുന്ന ആളായതുകൊണ്ടാണ് റബായിയായി കേരളത്തിലേക്ക് വരാൻ ആരിയൽ തയ്യാറായത്. തങ്ങളുടെ സന്ധതികൾക്കൊപ്പം ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിച്ചു കൊള്ളാമെന്ന് ഇരുവരും ഹൃദയത്തിൽ തൊട്ട് പ്രതിജ്ഞ ചെയ്തു.


ALSO READ: ചരിത്രമായി റയ്യാന ബർണവി; അറബ് ലോകത്തെ ആദ്യ ബഹിരാകാശ യാത്രിക


പിന്നീട് മുന്തിരിവീഞ്ഞ് നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം അണിഞ്ഞു. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോൾ സംരക്ഷിത പൈതൃക മേഖലകളായതിനാൽ എറണാകുളത്തെ റിസോർട്ടിൽ ജൂത ആചാരപ്രകാരമുള്ള സംവിധാനങ്ങൾ ഒരുക്കിയായിരുന്നു വിവാഹ ച‍ടങ്ങുകൾ നടന്നത്. ജൂതപ്പള്ളിക്കു പുറത്ത് കേരളത്തിൽ നടക്കുന്ന ആദ്യ വിവാഹമാണിത്. ഇതിന് വേണ്ട അനുമതികളും നടപടികളുമെല്ലാം ഇവർ ആദ്യമെ സ്വീകരിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യാനപോളിസിൽ താമസിക്കുന്ന റിച്ചാർഡ് നാസയിൽ എൻജിനീയറാണ്. അമേരിക്കൻ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള ഓർഗനൈസേഷനിൽ ഡേറ്റ അനലിസ്റ്റായി വിർജീനയിലാണ് റേച്ചൽ ജോലി ചെയ്യുന്നത്.



കേരളത്തിന്റെ മനോഹരമായ കായൽതീരത്ത് ഒരുക്കിയ ചടങ്ങുകൾ അവിസ്മരണീയമായിരുന്നുവെന്ന് റബായി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇത്തരം ചടങ്ങുകൾ അപൂർവമായതിനാൽ തന്നെ ഇവരുടെ വിവാഹത്തിന് ഏറെ പ്രാധാന്യമുണ്ട്. മട്ടാഞ്ചേരിയിലെ തെക്കുംഭാഗം സിനഗോഗിൽ 2008-ൽ നടന്ന ജൂത വിവാഹമാണ് അവസാനമായി നടന്ന വിവാഹം. അതിനു ശേഷമാണ് ഈ വിവാഹം നടകക്കുന്നത്. ർ 2,000 വർഷങ്ങൾക്ക് മുമ്പ് സോളമൻ രാജാവിന്റെ ഭരണകാലത്താണ് യഹൂദന്മാർ കേരളത്തിൽ എത്തുന്നത്. പ്രധാനമായും കച്ചവടത്തിനായാണ് കേരളത്തിൽ എത്തിയത്. നിലവിൽ ഏതാനും ജൂത കുടുംബങ്ങൾ മാത്രമാണ് കേരളത്തിൽ അവശേഷിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.