കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സം; ഉത്തരാഖണ്ഡിൽ മലയാളി യുവാവിന് ദാരുണാന്ത്യം
അമലും സുഹൃത്ത് വിഷ്ണുവും ഉൾപ്പെടെ നാലംഗ സംഘമാണ് ജോഷിമഠ് ഗരുഡ കൊടുമുടി കയറിയത്.
ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് യുവാവ് മരിച്ചു. അടിമാലി കമ്പിളിക്കണ്ടം പൂവത്തിങ്കൽ (മുക്കിറ്റിയിൽ) മോഹനന്റെ മകൻ അമൽ മോഹനാണ് (35) മരിച്ചത്. സെപ്റ്റംബർ 27നു പുലർച്ചെ ചാമോലിയിലെ ജോഷിമഠ് ഗരുഡ കൊടുമുടി കയറുന്നതിനിടെയാണ് അമലിന് ശ്വാസതടസ്സമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ അമൽ മരിച്ചു. കേരളത്തിൽനിന്നുള്ള 2 പേർ ഉൾപ്പെടെ നാലംഗ സംഘമാണ് കൊടുമുടി കയറിയത്.
അമലിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപ്പെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. കേദാർനാഥിൽനിന്ന് ഇന്നലെ ഉച്ചയോടെ മൃതദേഹം ഹെലികോപ്റ്ററിൽ ജോഷിമഠ് ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. എംബാം ചെയ്ത മൃതദേഹം ഡൽഹിയിൽ എത്തിച്ച് വിമാനമാർഗമാണ് നാട്ടിലേക്ക് എത്തിക്കുക. ഇന്ന് വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിക്കും.
Also Read: Pushpan Passed Away: കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്കാരം ഇന്ന്
അമൽ, സുഹൃത്തും കൊല്ലം സ്വദേശിയുമായ വിഷ്ണു, ഗുജറാത്ത് സ്വദേശികളായ യുവാക്കൾ എന്നിവർ ഉൾപ്പെടുന്ന നാലംഗ സംഘമാണ് ഉത്തരാഖണ്ഡിൽ എത്തി കൊടുമുടി കയറിയത്. അമലിന് ശ്വാസതടസ്സമുണ്ടാകുകയും ആരോഗ്യനില വഷളാവുകയും ചെയ്ത വിവരം വിഷ്ണുവാണ് അധികൃതരെ അറിയിച്ചത്. മോഹനൻ–പരേതയായ ചന്ദ്രിക ദമ്പതികളുടെ മകനാണ് അമൽ. സഹോദരങ്ങൾ: അരുൺ, അപർണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.