ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു.  കശ്മീരിലെ രജൗരി സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് (Aneesh Thomas) വീരമൃത്യു വരിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: India China border issue: അ​തി​ര്‍​ത്തി​യി​ല്‍ സേനാവിന്യാസം, സാ​ഹ​ച​ര്യം മു​ന്‍കാ​ല​ങ്ങ​ളേ​ക്കാ​ള്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മെന്ന് രാജ്‌നാഥ്‌ സിംഗ്


ഈ മാസം 25 ന് അനീഷ് നാട്ടിലേക്ക് വരാനിരുന്നതായിരുന്നു അനീഷ്.  ഇന്നലെ ഉച്ചയോടെയാണ് പാക് സൈഡിൽ നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റിലേക്ക്  വെടിവെപ്പ് നടന്നത്.  ഇന്ത്യൻ സൈനികരും (Indian soldiers) കടുത്ത രീതിയിൽ മറുപടി കൊടുത്തിരുന്നു.  


Also read: SCO Meet of NSAs: കശ്മീര്‍ തങ്ങളുടേതെന്ന വാദവുമായി പാക്കിസ്ഥാന്‍!! അജിത് ഡോവല്‍ യോഗം ബഹിഷ്ക്കരിച്ചു


ഇന്നലെ പുറത്തുവിട്ട വിവരം അനുസരിച്ച് ഒരു മേജർക്കും മൂന്ന് സൈനികർക്കും പരിക്കേറ്റുവെന്നായിരുന്നു. ഇതിലൊരാളായിരുന്നു വീരമൃത്യു വരിച്ച അനീഷും. മറ്റുള്ളവരുടെ ചികിത്സ നടക്കുന്നുവെന്നാണ് വിവരം.   അനീഷ് തോമസിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അനുശോചനം അറിയിച്ചു.