തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്(Chingam 1). കൊല്ല വര്‍ഷം(New Year) തുടങ്ങുന്ന ദിവസമാണ് മലയാളിക്കള്‍ക്ക് ചിങ്ങം 1. ആധിയും വ്യാധിയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മലയാളികൾ(Keralites). കടുത്ത മഴയുടെയും ഇല്ലായ്മയുടെയും നാളുകളിൽനിന്ന് കാർഷിക സമൃദ്ധിയിലേക്ക് കേരളം പിച്ചവയ്ക്കുന്ന ദിവസം കൂടിയാണിത്. കേരളക്കരയിൽ ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്(Farmers Day)


COMMERCIAL BREAK
SCROLL TO CONTINUE READING

ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും പൊന്നോണം കൊണ്ടാടുന്നതിന്റെ ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കാർഷിക ജീവിതത്തെ അടിസ്ഥാനമാക്കിയുളള ജീവിതക്രമമായിരുന്നു മലയാളിയുടേത് എന്നതിന്റെ തെളിവ് കൂടിയാണ് ചിങ്ങം ഒന്ന് പുതുവർഷത്തിന്റെ തുടക്കമാകുന്നത്. മണ്ണറിഞ്ഞ് ജീവിക്കുന്ന ഓരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ക്ഷേത്രങ്ങളിൽ ഇല്ലം നിറ നടക്കുന്ന കാലം കൂടിയാണിത്. വീടുകളിലും ഈ കാലത്ത് ഇല്ലംനിറ നടത്തിയിരുന്നു. സമൃദ്ധി വീടുകളിൽ നിറയുന്നതിന്റെ സൂചനയായിരുന്നു ഇത്. 


Also Read: ഇന്ന് ചിങ്ങം 1; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ.. 


കഴിഞ്ഞ മൂന്നാണ്ടുകൾ പെരുമഴക്കാലത്തിന്റെ കണ്ണീർ പെയ്ത്തിലാണ് ചിങ്ങ പുലരിയിലേക്ക് കേരളക്കര മിഴി തുറന്നത്.  2018 ൽ മഹാ പ്രളയം. 2019 ൽ പുത്തുമലയിലും കവളപ്പാറയിലും പ്രകൃതിയുടെ താണ്ഡവം. പോയ വർഷം പെട്ടിമുടിയിൽ മണ്ണിൽ അടർന്ന ജീവിതങ്ങൾ. ഒപ്പം കോവിഡ് എന്ന മഹാമാരി നമ്മെ വിട്ടു പോയിട്ടുമില്ല. എങ്കിലും പ്രതീക്ഷകളുടെ മാസമാണ് മലയാളികൾക്ക് ചിങ്ങം മാസം. 


Also Read: Onam 2021: ഓണ സദ്യ അടിപൊളിയാക്കാം, തലസ്ഥാനത്ത് ഒരുങ്ങുന്നത് 107 ഓണച്ചന്തകൾ


 


ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പുരോഗതിക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച് നിൽക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കർഷകർക്ക് അനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.


എല്ലാവർക്കും പ്രതീക്ഷയുടെ നല്ല  ദിവസങ്ങളായിരിക്കട്ടെ വരാനിരിക്കുന്നതെന്ന് ആശംസിക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.