ന്യൂഡല്‍ഹി: തെരുവ്‌നായ്ക്കളെ കൊല്ലുന്നത്  കേരളത്തിന്‍റെ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വനായ്ക്കളെ വന്ധ്യംകരിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ചതുകൊണ്ട് കാര്യമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നേരത്തെയും മേനക ഗാന്ധി രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ല. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിന് അനുവദിച്ച ഫണ്ട് കേരളം ഉപയോഗിച്ചില്ല.  ഈ ഫണ്ട് എവിടെ പോയെന്ന് അറിയില്ലെന്നും മേനകാ ഗാന്ധി പറഞ്ഞു. തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് മരിച്ച വയോധിക ആക്രമിക്കപ്പെട്ടത് മാംസം കൈവശംവച്ചതുകൊണ്ടാണെന്ന് പറഞ്ഞിട്ടില്ലെന്നും മനേകാഗാന്ധി അറിയിച്ചു.


തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കൂട്ടം അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്നതിനെ തുടര്‍ന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.