Kitex: കേരളം തഴഞ്ഞപ്പോള്‍ കിറ്റെക്‌സിന് Demand കൂടി...!! മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ശ്രീലങ്ക
കേരളത്തില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുമെന്ന് Kitex പ്രഖ്യാപിച്ചതോടെ കിറ്റെക്സിന്‍റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്...
Kochi: കേരളത്തില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുമെന്ന് Kitex പ്രഖ്യാപിച്ചതോടെ കിറ്റെക്സിന്‍റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്...
കിറ്റെക്സിന്‍റെ (Kitex) 3500 കോടിയുടെ പുതിയ പദ്ധതിയ്ക്കായി ഇപ്പോള്‍ വല വിരിച്ചിരിയ്ക്കുന്നത് ശ്രീലങ്കയാണ്. കേരളം തഴഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളും കൂടാതെ അയല്‍രാജ്യങ്ങളും ബിസിനസ് ആരംഭിക്കാന്‍ കിറ്റെക്സിനെ ക്ഷണിക്കുകയാണ്.
കിറ്റെക്സിനെ ക്ഷണിച്ചുകൊണ്ട് ഒടുവില്‍ രംഗത്തെത്തിയിരിയ്ക്കുന്നത് അയല്‍രാജ്യമായ ശ്രീലങ്കയാണ്. വ്യവസായം തുടങ്ങാനുള്ള മികച്ച സൗകര്യമാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍, കേരളത്തോട് വിടപറഞ്ഞ കിറ്റക്സിന്‍റെ വന്‍ പദ്ധതി ഒടുക്കം തെലങ്കാനയിലാണ് ചുവടുറപ്പിച്ചത്. രണ്ടുവർഷത്തിനുള്ളില്‍ തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് Kitex ഒരുങ്ങുന്നത്. കിറ്റക്സ് ആദ്യഘട്ടത്തില്‍ 1000 കോടിയുടെ നിക്ഷേപവും 4000 പേർക്ക് തൊഴിലവസരവുമാണ് ഒരുക്കുക.
കിറ്റെക്സിന്‍റെ 3,500കോടിയുടെ പുതിയ പദ്ധതിയ്ക്ക് തെലങ്കാന സര്‍ക്കാര്‍ സ്വാഗതം ചെയ്തപ്പോള്‍ ഓഹരി വിപണിയില്‍ കുതിച്ചു കയറുകയായിരുന്നു കിറ്റെക്‌സിന്‍റെ ഷെയറുകള്‍
Also Read: Kitex: കേരളം വിട്ടില്ല, അതിനുമുന്‍പേ കുതിച്ചുയർന്ന് കിറ്റെക്‌സ് ഓഹരി വില
അതേസമയം, കേരളം കൈവിട്ടപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ കിറ്റെക്‌സിന്‍റെ 3,500കോടിയുടെ പുതിയ പദ്ധതിയ്ക്കായി വല വിരിച്ചിരുന്നു. എന്നാല്‍, പദ്ധതിയുടെ ആദ്യ ഘട്ടമായ 1000 കോടിയുടെ നിക്ഷേപം കൈക്കലാക്കിയത് തെലങ്കാനയാണ്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളെകൂടാതെ ബംഗ്ലാദേശില്‍ നിന്നും, നിക്ഷേപം നടത്താന്‍ കിറ്റെക്‌സിന് ക്ഷണം ലഭിച്ചിരുന്നു..!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.