കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎമ്മിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്നകുമാരി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 7നെതിരെ 16 വോട്ടുകൾക്കാണ് ജൂബിലി ചാക്കോയെ രത്നകുമാരി പരാജയപ്പെടുത്തിയത്. അതേസമയം നിയമോപദേശത്തിന്‍റെ ഭാഗമായി വോട്ടെടുപ്പിൽ മുൻ പ്രസിഡന്റെ പി പി ദിവ്യ പങ്കെടുത്തില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനം നേർന്ന് പി പി ദിവ്യ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് കളക്ടർ അരുൺ കെ വിജയൻ വിലക്കേർപ്പെടുത്തിയിരുന്നു. കളക്ടറുടെ ഉത്തരവ് പ്രകാരംം രാവിലെ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.


Also Read: Coconut Price In Kerala: സംസ്ഥാനത്ത് നാളികേര വില സർവകാല റെക്കോഡിൽ; കിലോ 47 രൂപ!


 


എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ യോ​ഗത്തിന് ഒരു മാസം തികയുന്ന അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 


ഒക്ടോബർ 14ന് പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം കിട്ടിയ എഡിഎം നവീൻ ബാബുവിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോ​ഗത്തിലാണ് പിപി ദിവ്യ ക്ഷണിക്കാതെ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്. അടുത്ത ദിവസം എഡിഎമ്മിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.