Coconut Price In Kerala: സംസ്ഥാനത്ത് നാളികേര വില സർവകാല റെക്കോഡിൽ; കിലോ 47 രൂപ!

Kerala Coconut Price Today: ഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞതോടെ സംസ്ഥാനത്ത് തേങ്ങയുടെ വില കുതിച്ചുയർന്നു

Written by - Ajitha Kumari | Last Updated : Nov 14, 2024, 02:24 PM IST
  • നാളികേര വില റെക്കോർഡിലേക്ക്
  • കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാളികേരത്തിൻ്റെ വില കിലോയ്ക്ക് 47 രൂപയായി
Coconut Price In Kerala: സംസ്ഥാനത്ത് നാളികേര വില സർവകാല റെക്കോഡിൽ; കിലോ 47 രൂപ!

വടകര: നാളികേര വില റെക്കോർഡിലേക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാളികേരത്തിൻ്റെ വില കിലോയ്ക്ക് 47 രൂപയായി ഉയർന്ന് എക്കാലത്തെയും ഉയർന്ന വിലയിലെത്തിരിക്കുകയാണ്. വലിയ തേങ്ങ ഒരെണ്ണത്തിന് 23.50 രൂപയും ചെറുത് ഒരെണ്ണത്തിന് 16 രൂപയുമാണ് വിൽപന നടത്തുന്നത്.

Also Read: സ്വർണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 880 രൂപ!

ചില്ലറ വിൽപനയിൽ കിലോയ്ക്ക് 60 രൂപയ്ക്കാണ് നാളികേരം വിറ്റഴിക്കുന്നത്. നിലവിൽ വിപണിയിലെത്തുന്ന നാളികേരത്തിൻ്റെ എണ്ണത്തിൽ 25% കുറവുണ്ടായതായിട്ടാണ് വ്യാപാരികൾ പറയുന്നത്.  സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ പൊതുവെ നാളികേരത്തിന് ഉൽപ്പാദന ഇടിവ് നേരിടാറുണ്ട്.  

നാളികേരത്തിന്റെ  ഉത്പാദനം കുറഞ്ഞെങ്കിലും അതിനായുള്ള ഡിമാൻഡിന് കുറവൊന്നും ഇല്ല.  രാജ്യത്തെ പ്രധാന നാളികേര ഉൽപ്പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം നാളികേരത്തിന്റെ ഉത്പാദനം വളരെയധികം കുറയുകയാണ്. ഇതിനിടയിൽ ശബരിമല സീസൺ ആരംഭിക്കുന്നതോടെ ആവശ്യക്കാരും വർധിക്കും. തീർത്ഥാടന വേളയിൽ ഭക്തർ സാധാരണയായി നാളികേരമാണ് നെയ്യ് നിറച്ചു കൊണ്ടുപോകാനായി ഉപയോഗിക്കുന്നത്.  

Also Read: ഗജലക്ഷ്മീ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!

നാളികേര ക്ഷാമം ജനുവരി വരെ തുടരുമെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ശബരിമലയിൽ നിന്നുള്ള കൊപ്ര വിപണിയിൽ എത്തുന്നത് വിലയിടിവിന് കാരണമാകും.എന്തായാലും വിളവെടുപ്പുകാലം തുടങ്ങുന്നതുവരെ വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News