കോഴിക്കോട്: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാലയുടെ (CEU)2021 ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് കെ കെ ശൈലജ ടീച്ചറിനെ തിരഞ്ഞെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ കൊവിഡ് (Covid19) പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് ഈ അംഗീകാരം.  പൊതു പ്രവര്‍ത്തനത്തിലേക്കിറങ്ങാന്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തിത്വമാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തി.


Also Read:  ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം


വര്‍ഷംതോറും നല്‍കിവരുന്ന ഈ രാജ്യാന്തര പുരസ്‌കാരം, സ്വതന്ത്ര സമൂഹമെന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതാണെന്ന് സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല അറിയിച്ചു.


മുൻപ് ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് അര്‍ഹരായ പ്രമുഖർ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പുരസ്‌കാര ജേതാവുമായ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ്, സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ സ്വെറ്റ്ലാന അലക്സീവിച്ച്, ഐക്യരാഷ്ട്ര സഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ എന്നിവരാണ്.  


Also Read: പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ലെന്നാ, പിന്നെയാ കൊറോണ!!!


നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വം, സമൂഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജനാരോഗ്യ സംവിധാനം, കൃത്യതയുള്ള ആശയവിനിമയം എന്നിവയ്ക്ക് ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് കോവിഡ് 19 മഹാമാരിയുടെ കാലത്ത് കെ.കെ. ശൈലജയും (KK Shailaja) പൊതുജനാരോഗ്യ വകുപ്പിലെ സമര്‍പ്പിത ജീവനക്കാരും ലോകത്തിന് കാണിച്ചുതന്നുവെന്ന് സി.ഇ.യു. പ്രസിഡന്റും റെക്ടറുമായ മൈക്കിള്‍ ഇഗ്‌നാറ്റിഫ് പറഞ്ഞു.


സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല പ്രവർത്തിക്കുന്നത് വിയന്നയിലും ബൂഡാപെസ്റ്റലും കേന്ദ്രീകരിച്ചാണ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.