ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം

മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരമാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയേ തേടി എത്തിയിരിക്കുന്നത്.     

Written by - Zee Hindustan Malayalam Desk | Last Updated : Dec 20, 2020, 09:44 AM IST
  • കോവിഡ് (Covid19) നിയന്ത്രണത്തിലെ മികവ് പരിഗണിച്ചാണ് മന്ത്രിയ്ക്ക് ഈ അവാർഡ്.
  • നേരത്തെ ഹാർമണി പുരസ്കാരം ലഭിച്ചിട്ടുള്ളത് ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ് സത്യാർത്ഥി എന്നിവർക്കാണ്.
ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം

മുംബൈ: ആരോഗ്യ മന്ത്രി കെ കെ ശൈലജയെ (KK Shailaja) തേടി മറ്റൊരു അവാർഡ് കൂടി.  മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരമാണ് (Mother Teresa Award) ആരോഗ്യമന്ത്രി കെ.കെ. ശൈലജയേ തേടി എത്തിയിരിക്കുന്നത്.   

കോവിഡ്  (Covid19) നിയന്ത്രണത്തിലെ മികവ് പരിഗണിച്ചാണ് മന്ത്രിയ്ക്ക് ഈ അവാർഡ്. നേരത്തെ ഹാർമണി പുരസ്കാരം ലഭിച്ചിട്ടുള്ളത് ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ് സത്യാർത്ഥി എന്നിവർക്കാണ്.  

Also Read:കേരള ആരോഗ്യമന്ത്രിയെ 'റോക്സ്റ്റാർ' എന്നു വിശേഷിപ്പിച്ച് 'ദി ഗാർഡിയൻ'

കോവിഡ് (Covid19) നിയന്ത്രണത്തിലെ മികവ് പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും അഭിനന്ദനങ്ങളും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ (VOGUE India) വുമൺ ഓഫ് ദ ഇയര്‍ സീരീസിലും ശൈലജ ടീച്ചർ  ഇടം നേടിയിട്ടുണ്ട്.  കെ. കെ. ശൈലജ ടീച്ചറിനെ 'റോക്സ്റ്റാർ' എന്നാണ് പ്രമുഖ ബ്രട്ടീഷ് മാധ്യമമായ 'ദി ഗാർഡിയൻ' വിശേഷിപ്പിച്ചത്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

More Stories

Trending News