കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. രാജ്യമെങ്ങും അതിനുള്ള തയാറെടുപ്പുകളും നടക്കുകയാണ്. അതിനിടെ 'ഫ്രീഡം ടു ട്രാവൽ' ഓഫറുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഓ​ഗസ്റ്റ് 15ന് യാത്രക്കാർക്ക് വേണ്ടി ഫ്രീഡം ടു ട്രാവൽ ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാതന്ത്ര്യ ദിനത്തിൽ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്ക് വെറും പത്ത് രൂപയായിരിക്കും. പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുന്നത്. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതിയാകും. ക്യുആര്‍ ടിക്കറ്റുകൾക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.


Also Read: Nna Thaan Case Kodu Movie : "പരസ്യത്തെ പരസ്യമായി കണ്ടാൽ മതി"; പോസ്റ്റർ വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസ്


 


കൊച്ചി മെട്രോ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 


'' ഫ്രീഡം ടു ട്രാവൽ' ഓഫറുമായി കൊച്ചി മെട്രോ
സ്വതന്ത്ര്യ ദിനത്തിൽ മെട്രോ യാത്രക്ക് 10 രൂപ മാത്രം
രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കൊച്ചി മെട്രോയും ഈ ആഘോഷങ്ങളിൽ പങ്കാളിയാവുകയാണ്.  ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാർക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവൽ ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പതിനഞ്ചാം തീയതി കൊച്ചി മെട്രോയിൽ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതിയാകും.
QR ടിക്കറ്റുകൾക്കും,കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.''



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.