Kodiyeri Balakrishnan| എന്ന് മടങ്ങിയെത്തും കൊടിയേരി? ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്
മകൻ ബിനീഷ് കൊടിയേരി ലഹരിമരുന്ന കേസിൽ ജയിലിൽ ആയതിന് പിന്നാലെയാണ് കൊടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്
തിരുവനന്തപുരം: ചോദ്യങ്ങൾക്ക് വിരാമമിടാൻ സി.പി.എമ്മിൻറെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സെക്രട്ടറി സ്ഥാനത്തേക്ക് കൊടിയേരി ബാലകൃഷ്ണൻറെ തിരിച്ച് വരവ് തന്നെയായിരിക്കും പ്രധാന അജണ്ട എന്നാണ് സൂചന.
മകൻ ബിനീഷ് കൊടിയേരി ലഹരിമരുന്ന കേസിൽ ജയിലിൽ ആയതിന് പിന്നാലെയാണ് കൊടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. പകരം ചുമതല എൽ.ഡി.എഫ് കൺവീനർ കൂടിയായിരുന്ന എ.വിജയരാഘവനായിരുന്നു.
Also Read: Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത
പോളിറ്റ് ബ്യൂറോ യോഗത്തിൽ കൊടിയേരിയുടെ തിരിച്ച് വരവ് സംബന്ധിച്ച് തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് എടുക്കാം എന്നായിരുന്നു കേന്ദ്ര നേതൃത്വത്തിൻറെ നിലപാട്. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്താൽ അഭ്യൂഹങ്ങൾക്ക് ഏതാണ്ട് ഇതോടെ വിരാമമാകും.
പാർട്ടിയുടെ ശക്തനായ നേതാക്കളിൽ ഒരാളാണ് കൊടിയേരി. അത് കൊണ്ട് തന്നെ ഒരു സംസ്ഥാന കമ്മിറ്റി അംഗമായി മാത്രം കൊടിയേരിയെ നിർത്താൻ പാർട്ടി ഒരുങ്ങില്ല. സംഘടനാ ചുമതലകൾ എന്തായാലും കൊടിയേരിയെ പോലെയുള്ള ഒരാൾ വഹിക്കണം എന്ന് തന്നെയാണ് പാർട്ടിക്കുള്ളിലെ സംസാരവും.
Also Read: Lunar Eclipse 2021: ഇന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം, ഈ 3 രാശിക്കാർ ശ്രദ്ധിക്കണം
നിലവിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൊടിയേരിക്ക് തിരിച്ച് വരാം. ആരോഗ്യനിലയും മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം കിഫ്ബി വിവാദം, ഇന്ധന വില വർധനവിലെ നികുതി ഇളവ് തുടങ്ങിയ പ്രധാന സംഭവങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...