Konni Taluk Office Controversy : ഡെപ്യൂട്ടി തഹസില്‍ദാരുടേത് ഗുരുതരമായ അച്ചടക്ക ലംഘനം; ശക്തമായ നടപടി വേണമെന്ന് ജനീഷ് കുമാർ എംഎൽഎ
വാട്സാപ്പ് ഗ്രൂപ്പിൽ എംഎഎയെ അധിക്ഷേപിക്കാൻ ആർക്കാണ് ഇവർക്ക് അധികാരം കൊടുത്തതെന്നും ജനീഷ് കുമാർ എംഎൽഎ ചോദിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ എംഎൽഎയെ ഡെപ്യൂട്ടി തഹസിദാർ അധിക്ഷേപിച്ച സംഭവത്തിൽ ഡെപ്യൂട്ടി തഹസില്‍ദാർക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജനീഷ് കുമാർ എംഎൽഎ. എത്ര മറയ്ക്കാൻ ആരൊക്കെ ശ്രമിച്ചാലും കുറ്റക്കാരെ പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഡെപ്യൂട്ടി തഹസിൽദാറുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ എംഎഎയെ അധിക്ഷേപിക്കാൻ ആർക്കാണ് ഇവർക്ക് അധികാരം കൊടുത്തതെന്നും ജനീഷ് കുമാർ എംഎൽഎ ചോദിച്ചു. ഡെപ്യൂട്ടി തഹസില്ദാർ തന്നെയാണ് തനിക്ക് ജീവനക്കാരുടെ അറ്റൻഡൻസ് രജിസ്റ്റർ കാട്ടിത്തന്നതെന്നും അദ്ദേഹം പറഞ്ഞു. അംഗപരിമിതിയുള്ള ആള് താലൂക്ക് ഒഫീസിലെത്തിയത് താൻ നിർദേശിച്ച പ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Konni taluk office: വിനോദയാത്ര കഴിഞ്ഞ് ഉദ്യോഗസ്ഥ സംഘം മടങ്ങിയെത്തി; അവസാനിക്കാതെ സിപിഎം-സിപിഐ പോര്
പാറമട ലോബിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി തഹസിൽദാരെ മുമ്പ് ഇവിടെ നിന്നും മാറ്റിയതെന്നും ഇപ്പോളും ബിനാമിയെ വച്ച് അത്തരം പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്വാറി ഉടമയുടെ ബസാണ് വിനോദയാത്രക്ക് ഉപയോഗിച്ചതെന്ന് അവർ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ക്വാറി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നയാളാണ് ഈ ഉദ്യോഗസ്ഥനെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രിയില് തനിക്ക് വലിയ വിശ്വാസമുണ്ട് എന്നും കർശന നടപടിയുണ്ടാകുമെന്നും ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
അതേസമയം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ തഹസിൽദാരുടെ നേതൃത്വത്തിൽ കൂട്ട അവധി എടുത്ത് വിനോദയാത്രക്ക് പോയ സംഭവത്തിൽ വിവാദം തുടരുകയാണ്. ജീവനക്കാർ വിനോദയാത്ര നടത്തിയത് ക്വാറി ഉടമയുടെ ബസ്സിലാണെന്ന അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ പരാമർശം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
അനധികൃതവും അല്ലാത്തതുമായ നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന കോന്നിയിൽ ക്വാറി ഉടമകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിൻ്റ് കൗൺസിലും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
ജീവനക്കാരുടെ വിനോദയാത്ര വിവാദമാക്കിയത് എംഎൽഎ ആണെന്നും അതുവഴി സിപിഐയുടെ കൈയ്യിലുള്ള റവന്യൂ വകുപ്പിനെ അപകീർത്തിപ്പെടുത്തിയതായും സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ പരാതിയുണ്ട്. ജനീഷ് കുമാർ എംഎൽഎ തഹസിൽദാരുടെ കസേരയിൽ ഇരുന്നതും രേഖകൾ പരിശോധിച്ചതും ശരിയായില്ലെന്ന് സിപിഐ നേതൃത്വം നിലപാടെടുത്തതോടെ സിപിഎം ജില്ലാ സെക്രട്ടറി എംഎൽഎയെ ന്യായീകരിച്ച് രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...