Kovalam Foreigner Insult : വിദേശിയെ അവഹേളിച്ച സംഭവം: സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേനയാണ് ഗ്രേഡ് എസ് ഐ ഷാജി പരാതി നൽകിയിരിക്കുന്നത്. താൻ ഉത്തരവാദിത്വം മാത്രമാണ് ചെയ്തതെന്നും എസ്ഐ വ്യക്തമാക്കി.
Kovalam : കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവത്തിൽ സസ്പൻഷനിലായ എസ്ഐ മുഖ്യമന്ത്രി പിണറായി വിജയന് (Chief Minister Pinarayi Vijayan) പരാതി നൽകി. താൻ വിദേശിയെ അവഹേളിച്ചിട്ടില്ലെന്ന് ഗ്രേഡ് എസ്ഐ പരാതിയിൽ പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേനയാണ് ഗ്രേഡ് എസ് ഐ ഷാജി പരാതി നൽകിയിരിക്കുന്നത്. താൻ ഉത്തരവാദിത്വം മാത്രമാണ് ചെയ്തതെന്നും എസ്ഐ വ്യക്തമാക്കി.
ന്യൂ ഇയർ ദിവസം ബീച്ചിലേക്ക് മദ്യം കൊണ്ട് പോകരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. അത് മാത്രമാണ് പാലിച്ചത്. വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ എസ്ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താനെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: വിദേശപൗരനെ അപമാനിച്ച സംഭവത്തിൽ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം
ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപടെ മദ്യവുമായി വന്നപ്പോൾ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതിയിൽ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകിയത്.
എസ്ഐ അനീഷ്, മനേഷ്, സജിത്ത് എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് മദ്യം വാങ്ങിയ സ്റ്റീഫൻ ആസ്ബെർഗിനെ ബില്ല് ആവശ്യപ്പെട്ട് പോലീസ് തടയുകയായിരുന്നു. കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ആസ്ബർഗ് ന്യൂഇയർ തലേന്ന് ബിവറേജിൽ നിന്നും മദ്യം വാങ്ങി വരുന്ന വഴിക്കാണ് സംഭവം നടന്നത്.
ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉത്തരവ് പാലിക്കുക മാത്രമാണ് എസ്ഐ ചെയ്തതെന്നും മദ്യം ഒഴുക്കി കളയാൻ പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
എന്നാൽ, പോലീസിന്റെ വാദങ്ങൾ സ്റ്റീഫൻ തള്ളിക്കളഞ്ഞു. താൻ ബീച്ചിലേക്ക് പോയിട്ടില്ലെന്നും സുഹൃത്തിന്റെ ഹോട്ടലിലേക്കാണ് പോയതെന്നും ഇയാൾ വ്യക്തമാക്കി. കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണ്. എന്നാൽ പോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...