കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളിൽ പൊളൈറ്റ് പോലീസിംഗാണ് വേണ്ടതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്നമാണ്. അതുപോലും ഉണ്ടാവാൻ പാടില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു. സംഭവം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം വിവാദമായതോടെ സംഭവത്തിൽ ഇടപെട്ട പോലീസുകാരനെതിരെ നടപടിയെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കോവളം ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു.
എന്നാൽ ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്ഐയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അതേ സമയം ബീച്ചിലേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് വ്യക്തമാക്കി.
കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. മദ്യം കളയാൻ പോലീസ് ആവശ്യപ്പെട്ടെന്നും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്റ്റീഫൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പോലീസുകാർക്കെതിരെയും നടപടിയുണ്ടായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...