സ്കൂളിൽ വച്ച് ബസുകൾക്കിടയിൽ പെട്ട് കോഴിക്കോട് വിദ്യാർഥി മരിച്ചു
2 ബസുകളിൽ ഒന്ന് മുന്നോട്ടു എടുത്തപ്പോൾ വിദ്യാർഥി കുടുങ്ങി പോകുകയായിരുന്നു
കോഴിക്കോട് : സ്‌കൂൾ വിദ്യാർഥി ബസുകൾക്കിടയിൽ കുടുങ്ങി മരിച്ചു. കോഴിക്കോട് കൊടിയത്തൂർ പി.ടി.എം ഹൈസ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർഥി പാഴുർ തമ്പലങ്ങാട്ട്കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. ഇന്ന് ഒക്ടോബർ 17ന് തിങ്കളാഴ്ച വൈകിട്ട് 4.30ന് ശേഷമാണ് സംഭവം നടക്കുന്നത്. സ്കൂളിൽ കലോത്സവം നടക്കുന്നതിനിടെയാണ് സംഭവം.
നിർത്തിയിട്ട രണ്ട് ബസുകളിൽ ഒന്ന് മുന്നോട്ടു എടുത്തപ്പോൾ ബസിന്റെ പിൻചക്രം കുഴിയിൽ വീഴുകയും ഇതോടെ നിർത്തിയിട്ട ബസിൽ വിദ്യാർഥി കുടുങ്ങി പോകുകയായിരുന്നു എന്നാണ് വിവരം. സ്കൂളിൽ കലോത്സവം നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ ബാഹിഷ് ശുചിമുറിയിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചതെന്നു അധ്യാപകർ പറയുന്നു.
ALSO READ : Crime: അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; മകനെ പോലീസ് പിടികൂടിയത് വെടിയുതിർത്ത്
കുട്ടി വീണ് കിടക്കുന്നത് ദൂരെ നിന്നും കണ്ട സ്കൂളിലെ മറ്റൊരു വിദ്യാർഥിയാണ് അധ്യാപകരെ വിവരമറിയിക്കുന്നത്. കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കം പോലീസ് സ്ഥലത്തെത്തി സംഭവ സ്ഥലം പരിശോധിച്ചു. പിതാവ് ബാവ :മാതാവ് നഫീസ റഹ്മത് സഹോദരങ്ങൾ : ഹിബ (നഴ്സിങ് വിദ്യാർഥി ) അയിഷ ബൈസ( പ്രതീഷ് സ്‌കൂൾ പാഴൂർ ).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...