TV Rajesh MLA യും DYFI നേതാവ് Mohammed Riyas നെയും Remand ചെയ്തു, 2016ൽ നടന്ന കേസിലാണ് ഇവരെ റിമാൻഡ് ചെയ്തത്
ഇവരെ രണ്ടു പേരെയും കൂടാതെ CPM ന്റെ കോഴിക്കോട് ജില്ല സെക്രട്ടറി കെ.കെ ദിനേശനെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി മൂന്ന് പേരെയും റിമാൻഡ് ചെയ്തിരിക്കുന്നത്.
Kozhikode : Kalliasseri MLA TV Rajesh നെയും DYFI നേതാവ് Mohammed Riyas നെയും കോഴിക്കോട് CJM കോടതി റിമാൻഡ് ചെയ്തു. ഇവരെ രണ്ടു പേരെയും കൂടാതെ CPM ന്റെ കോഴിക്കോട് ജില്ല സെക്രട്ടറി കെ.കെ ദിനേശനെയും റിമാൻഡ് ചെയ്തു.
14 ദിവസത്തേക്കാണ് കോടതി മൂന്ന് പേരെയും റിമാൻഡ് ചെയ്തിരിക്കുന്നത്. 2016ൽ എയർ ഇന്ത്യ ഓഫിസ് ഉപരോധിച്ചതിനെതിരെ കേസ്. വിമാനയാത്രകൂലി വർധപ്പിച്ചതിനെതിരെയും വിമാനങ്ങൾ റദ്ദ ചെയ്തിനെതിരെയുമാണ് ഡിവൈഎഫ്ഐ എയർ ഇന്ത്യ ഓഫിസിലേക്ക് മാർച്ചും ഉപരോധം നടത്തിയത്.
ALSO READ : Gold Smuggling Case: പ്രതികളുടെ ജാമ്യ ഹർജി NIA കോടതി പരിഗണിക്കും
അന്ന് സമരം ഉദ്ഘാടനം ചെയ്തത് ടി.വി രാജേഷ് എംഎൽഎയായിരുന്നു. അന്ന് മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ സംസ്ഥാനത്തെ ജോയിന്റെ സെക്രട്ടറിയായിരുന്നു. നേരത്തെ കേസിൽ ജാമ്യം ലഭിച്ചിരുന്നു ഇവർ കാലാവധി തീർന്ന സാഹചര്യത്തിൽ വീണ്ടും ജാമ്യം എടുക്കാൻ വന്നപ്പോഴാണ് കോടതി റിമാൻഡ് ചെയ്യുന്നത്.
നേരത്തെ ജാമ്യം റദ്ദാക്കിയ കോഴിക്കോട് സിജെഎം കോടതിയുടെ നടപടിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാഷ വിചാരണ കോടതിയിൽ ഹാജരാക്കാൻ സംസ്ഥാത്തെ ഉന്നത കോടതി നിർദേശിക്കുകയായിരുന്നു. കീഴ്ക്കോടതിയോട് കേസിൽ ഉചിത തീരുമാനം എടുക്കാൻ ഹൈക്കോടതി അറിയിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...