Shigella: കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു
നേരത്തെ മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഈ കേസുമായി അതിന് ഒരു ബന്ധവുമില്ല.
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പടർത്തി ഷിഗെല്ല വൈറസ്. കോഴിക്കോട് ജില്ലയിലെ ഒന്നര വയസുകാരനാണ് ഇപ്പോൾ ഷിഗെല്ല (Shigella Bacteri) സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഈ കേസുമായി അതിന് ഒരു ബന്ധവുമില്ല.
മൂന്ന് ദിവസം മുൻപ് കടുത്ത വറുവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ശേഷം വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ഷിഗെല്ലയാണെന്ന് (Shigella Bacteria) സ്ഥിരീകരിച്ചത്.
Also Read: എം. ശിവശങ്കറിനെതിരായ കുറ്റപത്രം ഇഡി ഇന്ന് കോടതിയിൽ സമർപ്പിക്കും
നേരത്തെ കോഴിക്കോട് (Kozhicode) മായനാട് ഒന്‍പത് പേർക്കാണ് ഷിഗെല്ല (Shigella Bacteri) സ്ഥിരീകരിച്ചിരുന്നത്. കൂടാതെ മായനാട് കോട്ടാംപറമ്പ് ഭാഗത്തുള്ള രണ്ടു കിണറുകളിൽ ഷിഗെല്ലയുടെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. ഇത് സ്ഥിരീകരിക്കാൻ നാലു ദിവസം കൂടെ കാത്തിരിക്കണം.
കഴിഞ്ഞ ദിവസം ഷിഗല്ല രോഗബാധയുടെ (Shigella Bacteria) ഉറവിടം കണ്ടത്താന്‍ ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങിയിരുന്നു. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy