കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന. സിങ്കപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ പോയെന്ന തരത്തിലുള്ള സൂചനകളാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ നടപടി കടുപ്പിക്കാനാണ് പോലീസിന്റെ നീക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൈംബ്രാഞ്ച് മുഖേന സിറ്റി പൊലീസ് കമ്മിഷണർ സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. ജർമനിയിൽ ഉപയോ​ഗിക്കുന്ന എൻആർഐ അക്കൗണ്ടുകൾ  ഇന്റർപോൾ മുഖേന മരവിപ്പിക്കാനുള്ള നീക്കങ്ങളിലേക്കും പൊലീസ് കടക്കും. 


ALSO READ: പരിശോധനാ ഫലം നെ​ഗറ്റീവ്; നിരീക്ഷണത്തിലായിരുന്ന കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ല


അതേസമയം പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവത്തിൽപന്തിരാങ്കാവ് എസ്എച്ച്ഒ എസ് സരിനെ സസ്പെൻഡ് ചെയ്തു. നോർത്ത് സോൺ ഐജി കെ സേതുരാമനാണ് സസ്പെൻഷന് ഉത്തരവിട്ടത്. സംഭവത്തിൽ പ്രതിക്ക് അനുകൂലമായിട്ടുള്ള നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് യുവതിയും കുടുംബവും പരാതി നൽകിയതിന് പിന്നാലെ എഡിജിപി എം ആർ അജിത് കുമാർ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് എസ്എച്ച്ഒ യ്ക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.