KPAC Lalitha | നടി കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് റിപ്പോർട്ട്
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കൊച്ചി: നടി കെപിഎസി ലളിതയെ (KPAC Lalitha) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു (Treatment). വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് (Kochi) മാറ്റിയത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പത്ത് ദിവസമായി ചികിത്സയിൽ തുടരുന്ന താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. കരൾ രോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...