തിരുവനന്തപുരം: പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് കെപിസിസി (KPCC) അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala)  ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാല്‍ കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് (LDF) 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്. മിക്ക ജില്ലകളിലും യുഡിഎഫിന് (UDF) മുന്‍തൂക്കം നേടാനായില്ല. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും മികച്ച പ്രകടനമാണ് എൽഡിഎഫ് കാഴ്ചവച്ചത്.


ALSO READ: Kerala Assembly Election 2021 Result Live: ക്യാപ്റ്റൻ നയിച്ചു, കേരളം ചുവന്നു... ഇടതിന് തുടർഭരണം


അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായേക്കും. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. ഉടൻ ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി തോൽവി വിശദമായി ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. മുന്നണിയിൽ ലീഗും കോൺഗ്രസിനെതിരെ രംഗത്ത് വരും. 


കേരളത്തിലെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മറ്റേത് സംസ്ഥാനത്തേക്കാളും കാടടച്ചുള്ള പ്രചാരണമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സംസ്ഥാനത്ത് നടത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഇടക്കാലത്തുയര്‍ന്ന വിമതശബ്ദം ദയനീയ പരാജയത്തോടെ വീണ്ടും ശക്തമാകാനിടയുണ്ട്.


ALSO READ: പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കും, നാളെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം


നേരിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിക്കാമെന്ന ഹൈമക്കമാന്‍ഡ് പ്രതീക്ഷയും അസ്ഥാനത്തായി. ഇടതിന് ഭരണതുടര്‍ച്ച പ്രഖ്യാപിച്ച അഭിപ്രായ സര്‍വ്വേകളും, എക്സിറ്റ് പോളുകളും ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും എക്സാറ്റ് പോളില്‍ ജനവികാരം മറിച്ചായിരിക്കുമെന്നായിരുന്നു കെപിസിസി ധരിപ്പിച്ചത്. മുന്‍പ് എങ്ങുമില്ലാത്ത തയ്യാറെടുപ്പുകളായിരുന്നു ഇക്കുറി കേരളം പിടിക്കാന്‍ ഹൈക്കമാൻഡ് നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.