പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കും, നാളെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നായിരിക്കും പുതിയ മന്ത്രിസഭ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ എടുക്കുക

Last Updated : May 3, 2021, 08:38 AM IST
  • നാൽപ്പത് വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചാണ് കേരളത്തിൽ തുടർഭരണം
  • പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ മുതൽ നില നിർത്തിയ ലീഡ് എൽഡിഎഫിന് ഒരു ഘട്ടത്തിലും നഷ്ടപ്പെട്ടില്ല
  • തൃപ്പൂണിത്തുറയിൽ എം.സ്വരാജിൻറെ പരാജയവും, കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഒറ്റപ്പെട്ട സംഭവം
  • 99 എന്ന മികച്ച ഭൂരിപക്ഷത്തിലാണ് ഇത്തവണ എൽ.ഡി.എഫ് എത്തിയത്.
പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കും, നാളെ  നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം

തിരുവനന്തപുരം : പുതിയ മന്ത്രി സഭ രൂപീകരിക്കേണ്ടതിനാൽ പിണറായി വിജയൻ (Pinarayi Vijayan) മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജി വയ്ക്കും. അധികം താമസിക്കാതെ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് സൂചന.

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നായിരിക്കും പുതിയ മന്ത്രിസഭ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ എടുക്കുക. 99 എന്ന മികച്ച ഭൂരിഫക്ഷത്തിലാണ് ഇത്തവണ എൽ.ഡി.എഫ് (Ldf) എത്തിയത്. ഇത് കൊണ്ട് തന്നെ മറ്റ് ആശങ്കളൊന്നും തന്നെ നിലവിലില്ല 

Also Read: Kerala Assembly Election 2021 Result Live: ഭൂരിപക്ഷം കുറഞ്ഞെങ്കിലും കൊല്ലം മുകേഷിനൊപ്പം 

തൃപ്പൂണിത്തുറയിൽ എം.സ്വരാജിൻറെ പരാജയവും, കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഒറ്റപ്പെട്ട സംഭവമാണെന്നും എന്നാൽ ഇത് പരിശോധിക്കുമെന്നും പിണറായി പറഞ്ഞു. കേരളത്തിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണെന്നും സിപിഎം പരിപാടികളിൽ പങ്കെടുക്കുന്നവരിൽ കൂടുതലും വിശ്വാസികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: ശ്രദ്ധിക്കുക.. Mask ഉപയോഗിക്കാതിരിക്കുന്നതിനേക്കാൾ അപകടമാണ് ഉപയോഗിച്ച മാസ്ക്..! 

നാൽപ്പത് വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചാണ് കേരളത്തിൽ തുടർഭരണം വരുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ മുതൽ നില നിർത്തിയ ലീഡ് എൽഡിഎഫിന് ഒരു ഘട്ടത്തിലും നഷ്ടപ്പെട്ടില്ല. തൃത്താല, അഴീക്കോട്, വടക്കാഞ്ചേരി, തിരുവനന്തപുരം സെൻട്രൽ, കളമശേരി തുടങ്ങിയ മണ്ഡലങ്ങളിൽ എൽ‍ഡിഎഫ് അട്ടിമറി വിജയം നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News