തിരുവനന്തപുരം : ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി കെഎസ്ഇബി. വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയിലേക്ക് ചാഞ്ഞ മരച്ചില്ലകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി . അങ്ങനെ നീക്കം ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർമാർക്ക് പിഴ ചുമത്താനും ബോർഡ് തീരുമാനിച്ചു . ജൂൺ 1 ന് ശേഷവും ഇത് മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

 കാലവർഷത്തിനുമുമ്പായി ലൈനുകൾക്ക് ഭീഷണിയായ ചെടിപ്പടർപ്പുകളും മരച്ചില്ലകളും വെട്ടിമാറ്റാറുണ്ട് . എന്നാൽ ഇതുവരെ പൂർത്തിയായത് ഈ ജോലികളുടെ 79 ശതമാനം മാത്രമാണ്  .  വർഷം തോറും 65 കോടിരൂപയാണ് ഇതിന്റെ ചെലവ് . വൈദ്യുതി ലൈൻ,പോസ്റ്റ്,ട്രാൻസഫോമർ എന്നിവയ്ക്കുമീതെ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ചാഞ്ഞുനിൽക്കുന്നത് ജനങ്ങൾക്ക് ഫോട്ടോയെടുത്ത് ഓഫീസർമാർക്ക് അയക്കാവുന്നതാണ് .


 നിർദ്ദേശത്തിൽ വീഴ്ച പറ്റിയാൽ ബന്ധപ്പെട്ട സർക്കിൾ, ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസർമാരെ ഉത്തരവാദികളായി കണക്കാക്കും. തുടർന്ന്  തടസ്സം ഒഴിവാക്കുന്നതിനായി കമ്പനി ചെലവിടുന്ന തുക മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്നും തുല്യ തോതിൽ ഈടാക്കുകയും ചെയ്യും. 


ജൂൺ 1-ന് ശേഷം ഇപ്രകാരം കാണപ്പെടുന്ന ചെടിപ്പടർപ്പുകൾ, മരച്ചില്ലകൾ, വൈദ്യുതി തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള മറ്റു നിർമ്മിതികൾ എന്നിവയുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് എടുക്കാവുന്നതും ഉത്തരവാദപ്പെട്ട സെക്ഷന്റെയും അയക്കുന്ന ആളിന്റെയും വിശദാംശത്തോടുകൂടി വാട്ട്സ്ആപ്പില്‍ നൽകാം.


 9496001912 എന്ന വാട്സാപ്പ് നമ്പരിലോ കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കോ ചിത്രങ്ങൾ അയക്കാവുന്നതാണ്. ജൂലൈ 31 വരെ അയച്ചു കിട്ടുന്ന  ചിത്രങ്ങളിൽ ഏറ്റവും പ്രയോജനകരമായ 10 ചിത്രങ്ങൾക്ക് / കെ എസ് ഇ ബി ഉചിതമായ പാരിതോഷികങ്ങളും നൽകുന്നതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.