Thiruvananthapuram : കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയെന്ന് KSEB. ഈ സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കണമെന്ന് സംസ്ഥാന വൈദ്യുതി ബോർഡ് ഉപഭോക്താക്കളോടായി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി കേരളത്തിലെ ഉപഭേക്തളോടായി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം വിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം എടുത്തിരിക്കുന്നത്. 


ALSO READ : Fake Alert : വൈദ്യുതി വിച്ഛേദിക്കുമെന്ന് ഉപഭോക്താക്കൾക്ക് വ്യാജസന്ദേശം, നടപടിക്കൊരുങ്ങി KSEB


കേന്ദ്രത്തിൽ ലഭിക്കേണ്ട 300 മെഗാവാട്ടിന്റെ കുറവ് മുലമാണ് സംസ്ഥാനത്ത് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്. അതേസമയം പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിക്കുകയും ചെയ്തു. 


ALSO READ : സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി എത്തിച്ചു; കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു


"ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാല്‍  വൈദ്യുതി നിയന്ത്രണം ഉണ്ടാവുകയില്ല. എന്നാല്‍ എല്ലാ ഉപഭോക്താക്കളും പീക്ക് സമയത്ത് (6.30 PM – 10.30 PM) വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു" കെഎസ്ഇബി അറിയിച്ചു.


ALSO READ : KSEB 2018-19 കാലയളവിൽ കോടികളുടെ നഷ്ടം വരുത്തി വെച്ചു എന്ന് CAG


കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാല്‍, ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തില്‍ കുറവ് അനുഭവപ്പെട്ടതിനാലാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി വിഹതത്തിൽ ഇടവ് ഉണ്ടായത്. ഇതുമൂലം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടായി സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.