Thiruvananthapuram : സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിനെതിരെ (KSEB) കംപ്ട്രോളർ ആൻഡ് ജനറൽ ഓഫ് ഇന്ത്യ (CAG). 2018-19 കാലയളവിൽ കെഎസ്ഇബി കോടികളുടെ നഷ്ടം വരുത്തിവെച്ചെന്ന് സിഎജി. വൈദ്യുതി അത്യാവശ്യമായ സമയത്ത് വൈദ്യുതി ആവശ്യത്തിന് ഉത്പാദിപ്പിക്കാതെയും മെഷിനുകൾ പരിപാലിക്കതെ കെഎസ്ഇബി അധികചെലവായി കോടികളാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് സിഎജി.
ഈ കാലയളവിൽ 1860 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബി സൃഷ്ടിച്ച് വെച്ചിരിക്കുന്നത്. അല്ലാതെ പൊതുമേഖലയിൽ തന്നെ 1222 കോടി നഷ്ടവും കെഎസ്ഇബി സൃഷ്ടിച്ചിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.
ALSO READ: മുട്ടിൽ മരംമുറിക്കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
ജല വൈദ്യുതി ഉത്പാദനം കൃത്യമായി പാലിക്കാത്തതിനാൽ കെഎസ്ഇബി വാങ്ങിയത് 25.31 കോടി രൂപ കൊടുത്ത് അധിക വൈദ്യുതിയാണ്. മെഷിനുകൾ സമയസമയങ്ങളിൽ പരിപാലിക്കാത്തതിനെ തുടർന്ന് 920 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബി വാങ്ങിയത്. ഇതെ തുടർന്ന് 269.77 കോടി രൂപയാണ് അധികമായി ചെലവഴിച്ചത്.
കൂടാതെ കുറ്റ്യാടി പദ്ധതിയി. പെൻസ്റ്റോക്ക് വിഭജിച്ചതോടെ 10 മെഗാവാച്ച് വൈദ്യുതി ഉത്പാദന ശേഷി കുറയാനും ഇടയാക്കി. അതിനിടയിൽ ഈ പ്രശ്നം പരിഹരിക്കാൻ 52.36 കോടിയുടെ വൈദ്യുതിയാണ് കെഎസ്ഇബി വാങ്ങിയത്. കുറ്റ്യാടിയിൽ ടെയിൽ റേസ് ചാനലിൽ തടയണ നിർമിച്ചതു കൊണ്ട് വീണ്ടും 20 മെഗാവാട്ട് കുറയ്ക്കേണ്ടി വന്നു. അതിനായി 39.20 കോടി വൈദ്യുതി വേറെ വാങ്ങി.
ALSO READ: സംസ്ഥാനത്തെ നെല്ല് സംഭരണം പാളി; വീഴ്ച സംഭവിച്ചെന്ന് CAG റിപ്പോർട്ട്
ഇടുക്കി ശബരിഗിരി പദ്ധതികളുടെ ശേഷിക്കൂട്ടത്തതിനാൽ 212 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് നഷ്ടമായത്. ഇടുക്കി വൈദ്യുതി പദ്ധതിയുടെ നവീകരണത്തിന് ഉദ്യോഗസ്ഥരുടെ അടിസ്ഥാനത്തിൽ പോരായ്മൂലം 21 മാസത്തെ കാലതാമസമുണ്ടായി. ശബരിഗിരി പദ്ധതിയുടെ യൂണിറ്റ് സാങ്കേതിക തകാരർ മൂലം അടച്ചിട്ടതിനാൽ 59 വൈദ്യുതി വേറെ വാങ്ങേണ്ടി വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA