പത്തനാപുരം: ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് BPL കുടുംബത്തിന് കെസിബിയുടെ യുടെ വക ഷോക്ക്. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ കൈതവേലിൽ വീട്ടിൽ ഓമന എന്ന വീട്ടമ്മയ്ക്കാണ് ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് 3000 ത്തോളം രൂപ വൈദ്യുത ബിൽ വന്നിരിക്കുന്നത്. ചോർന്ന് ഒലിച്ച് തകർന്ന് വീഴാവുന്ന വീട്ടിലായിരുന്നു ഇവർ താമസിച്ച് വന്നത്. ഭർത്താവും മകളും രോഗികളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചപ്പോൾ പഴയ വീട് പൊളിച്ചതിനെ തുടർന്ന് കഴിഞ്ഞ 6 മാസമായി താല്കാലിക ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോൾ വൈദ്യുതി വിച്ചേദിച്ചതാണ്. താല്കാലിക ഷെഡ്ഡിൽ മെഴുകുതിരി വെളിച്ചത്തിലാണ് ഇവർ കഴിഞ്ഞു വരുന്നത്. കണക്ഷൻ ഇല്ലാത്ത മീറ്ററിൽ നോക്കിയാണ് കെസിബി ഉദ്യോഗസ്ഥർ ഈ പാവങ്ങൾക്ക് ബില്ല് നല്കുന്നതെന്നും പറയുന്നു. ഇവരുടെ പുതിയ വീട് നിർമ്മാണത്തിന് കോൺക്രീറ്റ് ജോലിക്കും മറ്റും ജനറേറ്റർ 2000 രൂപ ദിവസ വാടക നല്കിയാണ് ഉപയോഗിക്കുന്നത്. 


ALSO READ: പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്തു; തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചു- കേസ്


ഇവർക്ക് വൈദ്യുതിയ്ക്ക് പുതിയ കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷ നല്കിയപ്പോൾ 8000 രൂപ പോസ്റ്റ് സ്ഥാപിച്ചാൽ മാത്രമേ കണക്ഷൻ നല്കുകയുള്ളൂ എന്ന് കെസിബി അധികൃതർ പറഞ്ഞതായും ഇവർ പറയുന്നു. ഇവരുടെ വീടിനോട് ചേർന്ന് വൈദ്യുതി പോസ്റ്റും ലൈനും പോകുന്നുണ്ട്. പ്രദേശത്ത് തന്നെ പല വീട്ടുകാർക്കും റോഡിലെ പോസ്റ്റിൽ നിന്നും വീടുമായി ദൂരമുണ്ടായിട്ടും പോസ്റ്റില്ലാതെ വൈദ്യംതി കണക്ഷൻ നല്കിയിട്ടുണ്ട്. വീട്ടുവേലയെടുത്താണ് രോഗിയായ ഭർത്താവും മകളുമടങ്ങുന്ന 4 അംഗ കുടുംബം കഴിയുന്നത്. BPL കൂടുംബത്തിന് സൗജന്യമായി വൈദ്യതി കണക്ഷനും  ആവശ്യമായാൽ പോസ്റ്റും നല്കണമെന്നിരിക്കയാണ് ഈ നിർദ്ദന കുടുംബത്തോട് പട്ടാഴി വൈദ്യുതി സെക്ഷന്റെ ഇരുട്ടടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.